പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി വിജയത്തിൻ്റെ ആഘോഷമാക്കി മോദിയുടെ വരവിനെ ബി.ജെ.പി മാറ്റും.
തിരുവനന്തപുരത്ത് നാല് പുതിയ ട്രെയിനുകളുടെ ഫ്ളാഗ് ഓഫ് പ്രധാനമന്ത്രി നിർവഹിക്കും. രാവിലെ 10.15ന് തലസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി 11.20 വരെ പുത്തരി ക്കണ്ടം മൈതാനത്ത് നടക്കുന്ന ഔദ്യോഗിക പരിപാടികളിൽ വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനം, തറക്കല്ലിടൽ, ഫ്ളാഗ് ഓഫ് കർമങ്ങൾ നിർവഹിക്കും.

തിരുവനന്തപുരം കോർപ്പറേഷൻ ബി.ജെ.പി. പിടിച്ചടക്കിയ ആവേശം ബാക്കിനിൽക്കെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾക്കും പ്രധാനമന്ത്രിയുടെ സന്ദർശനത്തോടെ തുടക്കമാകും. ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബിന്റെ നേതൃത്വത്തിൽ ഇതിനായുള്ള പ്രത്യേക തന്ത്രങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്.
മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരവികസനത്തിന് പുത്തൻ പ്രതീക്ഷകളുമായി ബി.ജെ.പിയുടെ സമ്പൂർണ വികസനരേഖ പുറത്തിറക്കും. പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി പ്രഖ്യാപിക്കുന്ന ഈ പദ്ധതി തലസ്‌ഥാനത്തിൻ്റെ മുഖച്‌ഛായ മാറ്റുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തിരുവനന്തപുരം മെട്രോ മുതൽ വിഴിഞ്ഞം തുറമുഖത്തിൻ്റെ അനുബന്ധ വികസനപദ്ധതികൾ വരെ മാസ്‌റ്റർപ്ലാനിൽ ഉൾപ്പെടുന്നു. 2030 ഓടെ തിരുവനന്തപുരത്തെ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് നഗരങ്ങളിൽ ഒന്നാക്കി മാറ്റുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം.
ഗംഗാ ശുചീകരണത്തിൻ്റെ മാതൃകയിൽ കരമനയാർ, കിള്ളിയാർ, തെറ്റിയാർ തുടങ്ങിയവയുടെ സംരക്ഷണവും ശുദ്ധീകരണവും വികസനരേഖയിലെ പ്രധാന ഇനമാകും. ഖര മാലിന്യ സംസ്ക്കരണത്തിനായി സ്‌മാർട്ട് സിറ്റി പദ്ധതിയുടെ രണ്ടാം ഘട്ടം ഉപയോഗപ്പെടുത്തും. വികേന്ദ്രീകൃത പ്ലാന്റുകളും സ്‌ഥാപിക്കും. കേന്ദ്രസർക്കാരിൻ്റെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള വികസനത്തിനാണ് മുൻഗണന. പൂന്തുറ, ഹാർബർ മേഖലകളിൽ പുതിയ സ്‌റ്റേഡിയങ്ങൾ നിർമിക്കും. ഇതിനായി കേന്ദ്ര ന്യൂനപക്ഷ, ഫിഷറീസ് വകു പ്പുകളുടെ ഫണ്ട് വിനിയോഗിക്കും. വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായുള്ള ബാലരാമപുരം ഭൂഗർഭപാതയും തീരദേശ വികസനം, ഐടി, ടൂറിസം മേഖലകളിലെ പുതിയ പദ്ധതികളും നഗരം ഉറ്റുനോക്കുന്നു.
തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ സ്‌ഥാപി ക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻ്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയുടെ ഇന്നവേഷൻ ഹബ്ബിന് പ്രധാനമന്ത്രി ശിലാസ്‌ഥാപനം നടത്തും. ആയുർവേദ ഗ വേഷണം, ഗ്രീൻ ഹൈഡ്രജൻ, ബയോമാനുഫാക്‌ചറിംഗ് തുടങ്ങിയ നൂതന സാങ്കേതിക വിദ്യകൾക്ക് ഈ കേന്ദ്രം നേതൃത്വം നൽകും. ഫെബ്രുവരിയിൽ അഞ്ചു ദിവസത്തെ നഗരവികസന കോൺക്ലേവ് സംഘടിപ്പിക്കാനും ബി.ജെ.പിക്ക് പദ്ധതിയുണ്ട്. ഉച്ചയ്ക്ക് 12:40ന് അദ്ദേഹം ചെന്നൈയിലേക്ക് തിരിക്കും. പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് നഗര ത്തിൽ കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തി.
Prime Minister Narendra Modi will reach Thiruvananthapuram shortly; 4 new trains will be flagged off



































_(17).jpeg)






.jpeg)